കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ എറണാകുളം സിപിഎമ്മില്‍ കൂട്ട നടപടി. സി.കെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവാക്കി.
വൈറ്റില ഏരിയ സെക്രട്ടറി കെ.ഡി വിന്‍സന്റിനെ എല്ലാ സ്ഥാനത്തു നിന്നും നീക്കി. തൃക്കാക്കരയിലെ പരാജയത്തിലാണ് ഇരുവര്‍ക്കെതിരെയും നടപടിയുണ്ടായത്.
പെരുമ്പാവൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്‍.സി മോഹനന് പരസ്യശാസന നല്കി. ആലങ്ങാട് ഏരിയ സെക്രട്ടറി എം.കെ ബാബുവിനെ താക്കീത് ചെയ്യാനും തീരുമാനിച്ചു.
സി.എന്‍ സുന്ദരനെ തൃപ്പൂണിത്തുറയിലെ തോല്‍വിയില്‍ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി.
പിറവം തോല്‍വിയില്‍ കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെതിരെയും നടപടി. ഷാജു ജേക്കബിനെ എറണാകുളം ജില്ലാ കമ്മിറ്റിയില്‍ നിന്നും, ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി. കൂത്താട്ടുകുളം പാര്‍ട്ടി ഓഫീസ് സെക്രട്ടറി അരുണിനെ മാറ്റി.
Discussion about this post