ബംഗളൂരു: മയക്കുമരുന്നുമായി മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ ബംഗളൂരുവില്‍ പിടിയിലായി. രണ്ട് നൈജീരിയന്‍ പൗരന്മാരും മലയാളിയായ ഒരാളുമാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 30 ലക്ഷത്തോളം വിലമതിക്കുന്ന 210 ഗ്രാം വരുന്ന 500 ലഹരിഗുളികകളും ആറു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തതായി ജോയന്റ് കമീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.
സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിെന്റ ആന്റി നാര്‍കോട്ടിക്സ് വിങ്ങാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. എന്‍.ഡി.പി.എസ് നിയമപ്രകാരം മൂന്നു പേര്‍ക്കെതിരെയും കൊടിഗെഹള്ളി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Discussion about this post