കോട്ടയം: സി.പി.ഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും എതിര് ചേരിയിലുള്ളവരോടെന്ന പോലെയാണ് പെരുമാറുന്നതെന്നും കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. സി.പി.ഐക്കെതിരെ എല്‍.ഡി.എഫില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് (എം).
കടുത്തുരുത്തിയിലും പാലായിലും സി.പി.ഐ സഹായിച്ചില്ലെന്നും ജോസ് വിഭാഗം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസിന് എതിരായ സി.പി.ഐ അവലോകന റിപ്പോര്‍ട്ട് പുറത്തുവന്നത്.
മുന്നണിയില്‍ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് സി.പി.ഐക്കെന്നും അനാവശ്യ വിവാദമുണ്ടാക്കാന്‍ വേണ്ടിയാണ് പാര്‍ട്ടിയുടെ അവലോകന റിപ്പോര്‍ട്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
Discussion about this post