ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 12th മാൻ. ചിത്രത്തിന്റെ സെറ്റിൽ മോഹൻലാൽ എത്തിച്ചേർന്നു. ദൃശ്യം 2, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ചേർന്നൊരുക്കുന്ന ചിത്രമാണ് 12th മാൻ.
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് ഇത്.
‘നിഴലുകൾ മറനീക്കുന്നു’ എന്ന ടാഗ്ലൈനോട് കൂടി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ’12th മാൻ’. 24 മണിക്കൂറിനുള്ളിൽ നടക്കുന്ന സസ്പെൻസ് ത്രില്ലർ, എന്റെർറ്റൈനെർ എന്ന നിലയിലാണ് ചിത്രമെന്നാണ് സൂചന.
പൊതുവെയുള്ള ഹീറോ-ഹീറോയിൻ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയാണ് 12th മാൻ സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചനകൾ പറയുന്നത്.
ഉണ്ണി മുകുന്ദൻ, അനുശ്രീ, അദിതി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാർ, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, ശാന്തി പ്രിയ, പ്രിയങ്ക നായർ, ശിവദ എന്നിങ്ങനെ ഒരു വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്.
ഇടുക്കിയിൽ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
https://www.instagram.com/reel/CT1eotqgH_2/?utm_source=ig_embed&ig_rid=9ca44634-977f-44ec-a4f6-afff2c109cf4
Discussion about this post