തിരുവനന്തപുരം: നാഥുറാം വിനായക് ഗോഡ്സേയുടെ പ്രസംഗം വാട്ട്സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണ പിളളയ്ക്കെതിരെയാണ് നടപടി. രാധാകൃഷ്ണ പിളളയെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള ഗോഡ്സേയുടെ പ്രസംഗം ഇട്ടത്. അബദ്ധം പറ്റിയതാണെന്ന എസ് ഐയുടെ വിശദീകരണത്തെ തുടർന്ന് താക്കീത് ചെയ്തിരുന്നു. ഇന്നലെയാണ് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയത്.
ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിലായിരുന്നു നാഥുറാം ഗോഡ്സെയുടെ പ്രസംഗത്തിന്റെ പരിഭാഷ ഇദ്ദേഹം പങ്കുവെച്ചത്.
തുടര്‍ന്ന് ഇതേപ്പറ്റി വകുപ്പുതല അന്വേഷണവും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിശദീകരണവും തേടിയിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്ന് രാധാകൃഷ്ണ പിള്ള വിശദീകരണത്തിൽ വ്യക്തമാക്കി.
Discussion about this post