സല്യൂട്ട് ചെയ്യാതെ മാറിനിന്ന ഒല്ലൂർ എസ് ഐ യോട് സല്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ട് സുരേഷ് ഗോപി എം പി. ഉദ്യോഗസ്ഥനെ നടപടിക്രമം ഓർമിപ്പിക്കുകയായിരുന്നു സുരേഷ് ഗോപി.
പുത്തൂരിൽ ചുഴലിക്കാറ്റ് ബാധിത പ്രദേശത്ത് സന്ദർശനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി എംപി. സന്ദർശനം നടത്തവേ ആണ് ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ് ഐ യെ സുരേഷ് ഗോപി തിരുത്തിയത്.
‘ഞാന്‍ ഒരു എംപിയാണ് കേട്ടോ, ഒരു സല്യൂട്ട് ആകാം. അതൊക്കെ ചെയ്യണം. ആ ശീലം ഒന്നും മറക്കല്ലേ? ഞാന്‍ മേയര്‍ അല്ല’. എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. ഇതോടെ എസ്ഐ സല്യൂട്ട് നല്‍കുകയും ചെയ്തു. വളരെ സൗഹൃദപരമായിട്ടാണ് സുരേഷ്ഗോപി എസ്ഐയെ വിളിച്ചുവരുത്തിയത്.
Discussion about this post