നയതന്ത്ര സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണ്ണം കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളില്‍ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടി ഇ.ഡി ഉത്തരവിറക്കി. സരിത്തില്‍ നിന്ന് കണ്ടെത്തിയ പണമാണ് കണ്ടുകെട്ടിയത്.
ലോക്കറില്‍ നിന്ന് പിടികൂടിയ ഒരു കോടിരൂപ ഇഡി നേരത്തെ കണ്ട് കെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വര്‍ണ്ണത്തിനായി നിക്ഷേപിച്ചതെന്നാണ് ഇ.ഡി കണ്ടെത്തല്‍.
പണം നിക്ഷേപിച്ച ഒമ്പതുപേര്‍ക്ക് ഇ.ഡി നോട്ടീസയച്ചു. കേസില്‍ നേരത്തെ അറസ്റ്റിലായ റബിന്‍സ്, അബ്ദു, പി.ടി അബദുള്‍ ഹമീദ്, ഷൈജല്‍, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസല്‍, അന്‍സില്‍, ഷമീര്‍ എന്നീ പ്രതികള്‍ക്കാണ് നോട്ടീസ്.
Discussion about this post