ജമാല്‍പൂര്‍: മദ്രസ വിദ്യാര്‍ത്ഥികളായ മൂന്ന് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതിയിൽ മദ്രസ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. മദ്രസ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ നാല് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയും അടച്ചു പൂട്ടി. പ്രധാനാധ്യാപകനെയും അധ്യാപകരായ ഇല്യാസ് അഹമ്മദ്, റാബിയ ബീഗം, ശുക്രിയ ബീഗം എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്
ഞായറാഴ്ച ഫസര്‍ പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടികളെ കാണാതായതെന്ന് ഇസ്ലാംപൂര് പോലീസ് സ്റ്റേഷന് ഓഫീസര്‍ ഇന്‍ചാര്‍ജ് മസദൂര്‍ റഹ്മാന് പറഞ്ഞു. മദ്രസ ഹെഡ്മാസ്റ്റര് മുഹമ്മദ് അസദുസ്സമാനാണ് പോലീസില്‍ പരാതി നല്‍കിയത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട കുട്ടികളെയാണ് കാണാതായതെന്ന് പോലീസ് പറഞ്ഞു.
ജമാല്പൂരിലെ ഇസ്ലാംപൂര് ഉപജില്ല ദാറുല്‍ തഖ്വ മഹിളാ ഖൗമി മദ്രസയിലെ രണ്ടാം ക്ലാസുകാരായ മിം അക്തര്‍ (9), സൂര്യ ഭാനു (10), മോനിറ ഖാതുന് (11) എന്നിവരെയാണ് കാണാതായത്.
Discussion about this post