അടുത്ത രണ്ട്, മൂന്ന് മാസങ്ങൾ നിർണായകമാണെന്ന് നീതി ആയോഗ് അംഗം ഡോക്ടർ വികെ പോൾ. രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചേക്കാമെന്നും ഡോക്ടർ വികെ പോൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രസമ്മേളനത്തിൽ പറഞ്ഞു.
“ഒക്ടോബർ, നവംബർ മാസങ്ങൾ നിർണായകമാണ്. ഇവ ആഘോഷങ്ങളുടെയും പനിയുടെയും മാസങ്ങളാണ്. ഈ രണ്ട് മാസങ്ങളിൽ ഞങ്ങൾ പ്രത്യേക ജാഗ്രത പാലിക്കേണ്ടതുണ്ട്,” ഡോ. പോൾ പറഞ്ഞു. “ചെറിയ കുതിച്ചുചാട്ടം ഉണ്ടായാലും, അത് വളർന്ന് വലുതാകും,” ഡോ. പോൾ പറഞ്ഞു. ആഘോഷങ്ങൾ ചെറിയ രീതിയിൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post