സംസ്ഥാന ചരക്ക്-സേവന നികുതി ഇന്റലിജന്‍സ് വിഭാഗം തൃശ്ശൂര്‍, തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 2.04 കോടി വിലവരുന്ന സ്വര്‍ണം പിടികൂടി. തൃശ്ശൂര്‍ മൊബൈല്‍ അഞ്ചാം സ്ക്വാഡ് നടത്തിയ മൂന്ന് പരിശോധനകളില്‍ 46.02 ലക്ഷം വിലവരുന്ന 1.04 കിലോ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി.
മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 4.43 കിലോ സ്വര്‍ണാഭരണങ്ങളും 2.12 കിലോ വെള്ളിയാഭരണങ്ങളുമാണ് പിടികൂടിയത്. തൃശ്ശൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ (ഇന്റലിജന്‍സ്) കെ. രാജീവിന്റെ നേതൃത്വത്തില്‍ അസി. കമ്മിഷണര്‍ പി. ഹരിദാസ്, അസി. സ്റ്റേറ്റ് ടാക്സ് ഓഫീസര്‍മാരായ കെ. ജിജോ ജോര്‍ജ്, കെ. ചന്ദ്രന്, കെ.വി. സണ്ണി, എന്‍. സ്മിത, എം. രേണുക, ജീവനക്കാരനായ ഗിരിമോന്‍ എന്നിവര്‍ പങ്കെടുത്തു.
തൃശ്ശൂര്‍ ഇന്റലിജന്‍സ് മൊബൈല്‍ ഒന്നാം സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 17.37 ലക്ഷം വിലവരുന്ന 383 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് തൃശ്ശൂരില്‍നിന്ന് പിടികൂടിയത്ത്. പിഴയായി 1.04 ലക്ഷം ഈടാക്കി.
Discussion about this post