ഡല്‍ഹി: മനുഷ്യാവകാശ പ്രവര്ത്തകന് ഹര്‍ഷ് മന്ദറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ( ഇ.ഡി . ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹി പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസിന്റെ പേരിലാണ് ഡല്‍ഹി വസന്ത് കുഞ്ചിലെ വസതി, സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡീസിലെ ഓഫീസ്, അദ്ദേഹത്തിന്റെ എന്‍.ജി.ഒ നടത്തുന്ന രണ്ട് ബാലമന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയത്.
മന്ദറും ഭാര്യയും ജര്‍മനിക്ക് പോയതിന്റെ തൊട്ടുപിറകെ വ്യാഴാഴ്ച രാവിലെ എട്ടു മണിക്കാണ് റെയ്ഡ് തുടങ്ങിയത്. മന്ദറിന്റെ മരുമകനും മരുമകളും വീട്ടിലുണ്ടായിരുന്നു.
ഡല്‍ഹി മെഹ്റൊളിയില് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്ഥാപിച്ച ബാലമന്ദിരങ്ങളായ ‘ഉമീദ് അമന് ഘര്‍’, ‘ഖുശി റെയിന്‍ബോ ഹോം’ എന്നിവിടങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Discussion about this post