ബാഗ്ദാദ് : ഇറാഖിലെ ദിയാല പ്രവിശ്യയിലെ വിവിധയിടങ്ങളില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഭീകരാക്രമണങ്ങളില്‍ ഒരു സൈനികന് ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു.
ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതില്‍ സൈനികന് കൊല്ലപ്പെടുകയും, നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹഷ്ദ് സാഹിബ് ഫോഴ്സസിലെ മേജര്‍ അലാ അല്‍ സാദിയാണ് കൊല്ലപ്പെട്ടത്.
വടക്കന്‍ മേഖലയിലെ ഗ്രാമത്തിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ റോഡരികില്‍ ഭീകരര്‍ സ്ഥാപിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു.
സംഭവത്തില്‍ ആടുമേയ്ക്കുന്ന സംഘത്തിലെ ആളാണ് കൊല്ലപ്പെട്ടത്.
Discussion about this post