ഭോപ്പാല്‍: ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനമെന്ന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടന്ന അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസിന്റെ പരിപാടിയിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്നാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആര്‍എസ്എസും, ബിജെപിയും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഹിന്ദു എന്ന വികാരം പ്രയോജനപ്പെടുത്തുകയാണെന്ന് രാഹുല്‍ ആരോപിച്ചു.
‘ലക്ഷ്മി ദേവി ശക്തിയുടെ പ്രതീകമാണ്. ദുര്‍ഗാ ദേവി സുരക്ഷയുടേയും. ഈ രണ്ട് ശക്തികളെയും കോണ്‍ഗ്രസ് ഭരിക്കുമ്ബോള്‍ ശക്തിപ്പെടുത്തിയിരുന്നു. എന്നാല്‍ ബിജെപിയും ആര്‍എസ്എസും ഈ ശക്തികളെ നശിപ്പിച്ചു. ഇവര്‍ കപട ഹിന്ദുക്കളാണ്. ഹിന്ദുമതത്തെ മറ്റ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥ ഹിന്ദുക്കളല്ല.’ രാഹുല്‍ ഗാന്ധി പറഞ്ഞു.
Discussion about this post