ഡല്‍ഹി: ബോളിവുഡ് നടന് സോനു സൂദ് 20 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്. സോനു സൂദിന്റെ വീട്ടില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ റെയ്ഡിനൊടുവിലാണ് ആദായ നികുതി വകുപ്പിന്റെ പ്രസ്താവന.
സോനു സൂദിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒ വിദേശരാജ്യത്ത് നിന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ 2.1 കോടി സ്വരൂപിച്ചത് ചട്ടങ്ങളുടെ ലംഘനമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
റെയ്ഡില്‍ നികുതിവെട്ടിപ്പിന് സാധൂകരണം നല്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. കടലാസ് കമ്പനികളില്‍ നിന്നും വായ്പയെടുത്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് പറയുന്നു.
ഇത്തരത്തില്‍ യഥാര്‍ത്ഥമല്ലാത്ത 20ഓളം ഇടപാടുകള്‍ സോനു സൂദ് നടത്തിയിട്ടുണ്ട്. എത്രത്തോളം നികുതി സോനു സൂദ് വെട്ടിച്ചുവെന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ല. എങ്കിലും 20 കോടിയുടെ നികുതിവെട്ടിപ്പെങ്കിലും സോനു സൂദ് നടത്തിയിട്ടുണ്ടെന്നാണ് അനുമാനമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. കോവിഡുകാലത്ത് സോനു സൂദ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയിലുള്ള പ്രശംസ പിടിച്ചു പറ്റിയിരുന്നു.
Discussion about this post