ഡൽഹി: തന്റെ ജന്മദിനത്തില്‍ രാജ്യത്ത് നടന്ന റെക്കോര്‍ഡ് വാക്‌സിനേഷനോടെ പ്രതിപക്ഷത്തിന് പനിച്ചു തുടങ്ങിയെന്ന് പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 2.5 കോടിയിലേറെ ഡോസാണ് വെള്ളിയാഴ്ച മാത്രം വിതരണം ചെയ്തത്.
‘ഇന്നലെ നമ്മള്‍ റെക്കോര്‍ഡ് വാക്‌സീനേഷനാണ് പിന്നിട്ടത്. പിന്നാലെ രാത്രിയോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പനി വന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
ഗോവയിലെ ആരോഗ്യപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയ പ്രധാനമന്ത്രി കൊവിഡ് കാരണം പ്രതിസന്ധിയിലായ ടൂറിസം മേഖലകള്‍ക്കും മറ്റും കേന്ദ്രസഹായമുണ്ടാകുമെന്ന് പ്രഖ്യാപിച്ചു.
ഗോവക്കും ഹിമാചല്‍പ്രദേശിനും പിന്നാലെ കേരളം, പുതുച്ചേരി അടക്കം ഉടന്‍ ആദ്യ ഡോസ് വാക്‌സീന്‍ നൂറ് ശതമാനം നേട്ടം കൈവരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, വാക്‌സിന്‍ ആദ്യഘട്ട ഡോസ് വിതരണം നൂറ് ശതമാനം പൂര്‍ത്തിയാക്കിയ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Discussion about this post