മഹിളാ മന്ദിരത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. എറണാകുളം ചമ്പക്കര മഹിളാമന്ദിരത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലര്‍ച്ചെ 3.20 ഓടെയാണ് ഇവരെ കാണാതായത്. മഹിളാ മന്ദിരത്തിലെ ജീവനക്കാര്‍ക്ക് കത്തെഴുതിവെച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്.
എറണാകുളത്തെ വസ്ത്രനിര്‍മാണശാലയില്‍ ജോലിക്കെത്തിച്ച ഇവരെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് മഹിളാ മന്ദിരത്തിലെത്തിച്ചത്.
Discussion about this post