തിരുവനന്തപുരം: വര്‍ക്കലയില്‍ താമസിച്ച് റിസോര്‍ട്ട് നടത്തി വരികയായിരുന്ന വിദേശവനിതയെ അപമാനിച്ചു. സംഭവുമായി ബന്ധപ്പെട്ട് വര്‍ക്കല വെട്ടൂര്‍ ആശാന്‍മുക്ക് കാവില്‍ വീട്ടില്‍ നൗഷാദിന്റെ മകന് അബുതാലിബ്(32) അറസ്റ്റിലായി.
ഞായറാഴ്ച ടൂറിസ്റ്റ് റിസോര്‍ട്ടിന് സമീപം സ്കൂട്ടറില്‍ വന്ന യുവാവ് നഗ്നതാപ്രദര്‍ശനം നടത്തുകയും, ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്തു.
വിദേശവനിതയുടെ പരാതിയില്‍ വര്‍ക്കല പോലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Discussion about this post