തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യ പര്യടനത്തിലെ അവസാന ടി ട്വന്റി മത്സരം തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദു റഹ്മാൻ. മന്ത്രി മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.
വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ ഒരു മത്സരം കേരളത്തിനു നല്‍കാമെന്ന് നേരത്തെ തന്നെ ബി സി സി ഐ കേരളാ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ടായിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 22നായിരിക്കും തിരുവനന്തപുരത്തെ മത്സരം നടക്കുക.
മൂന്ന് ടി ട്വന്റികളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരയിലെ ആദ്യ ടി ട്വന്റി ഫെബ്രുവരി 15-ന് കട്ടക്കിലും രണ്ടാം ടി ട്വന്റി ഫെബ്രുവരി 18ന് വിശാഖപട്ടണത്തും നടക്കും. അതിന് മുമ്പായി അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12) എന്നിവിടങ്ങളില്‍ മൂന്ന് ഏകദിനങ്ങളും വെസ്റ്റിന്‍ഡീസ് ടീം കളിക്കും.
ഇതിനു പുറമേ സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ട് മത്സരങ്ങളും കേരളത്തില്‍ നടക്കുമെന്ന് സംസ്ഥാന കായികമന്ത്രി അറിയിച്ചു.
Discussion about this post