ലഖ്നൗ: ഉത്തര്‍ പ്രദേശ് ഇപ്പോള്‍ ലോകത്തിനും രാജ്യത്തിനും മാതൃകയാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഭരണകാലഘട്ടം ചരിത്രത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ മന്ത്രിസഭയുടെ റിപ്പോര്‍ട്ട് കാര്‍ഡ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് ക്രിമിനലുകളും മാഫിയകളും സംസ്ഥാനത്ത് അരാജകത്വം വിതക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ നാലരവര്‍ഷക്കാലം ഒറ്റ കലാപം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഉത്തര്‍പ്രദേശില്‍ സുരക്ഷയും നല്ല ഭരണവും കാഴ്ചവെച്ച് നാലരവര്ഷക്കാലത്തെ ഭരണം പൂര്‍ത്തിയാക്കുകയെന്നത് വളരെ പ്രധാനമാണ്. സംസ്ഥാനത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വന്നു. നേരത്തേ യു.പിയില്‍ കലാപങ്ങള്‍ ഒരു പ്രവണതയായിരുന്നു. എന്നാല്‍, കഴിഞ്ഞ നാലരവര്‍ഷക്കാലം ഒറ്റ കലാപം പോലും അരങ്ങേറിയില്ല’ -അദ്ദേഹം പറഞ്ഞു.
Discussion about this post