കോഴിക്കോട്: സിപിഎമ്മാണ് സംസ്ഥാനത്ത് വര്‍ഗീയത പറയുന്നതെന്ന വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. സിപിഎമ്മിനേക്കാള്‍ വലിയ വര്‍ഗീയത മറ്റാരും പറയുന്നില്ല. നാര്‍ക്കോട്ടിക് ജിഹാദ് വിവാദങ്ങളില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഏത് കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് സിപിഎം വ്യക്തമാക്കണം. അങ്ങനെയുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ മുസ്ലിം ലീഗും ഉണ്ടാകുമെന്നും മുനീര്‍ വ്യക്തമാക്കി.
തീവ്രവാദ സ്വഭാവങ്ങളിലേക്ക് പ്രൊഫഷണല്‍ കാമ്പസുകളില്‍ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം സിപിഎം പറഞ്ഞത്.
Discussion about this post