ഡല്‍ഹി: സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് കശ്മീര്‍ താഴ് വരയിലെ ഏഴ് സ്ഥലങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എ.എന്‍.ഐ) റെയ്ഡ്. അനന്ത്നാഗ്, ബാരാമുല്ല, ശ്രീനഗര്‍, ദോഡ, കിഷ്ത് വര് ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് സംഘം തിരിഞ്ഞ് പരിശോധന നടത്തുന്നത്.
മുമ്പ് ജമ്മു കശ്മീരില്‍ ലഷ്കര്‍ ഇ ത്വയിബ ആസൂത്രണം ചെയ്ത് ഭീകരാക്രമണം സുരക്ഷാസേന തകര്‍ത്തതിരുന്നു. ഇതിന് പിന്നാലെ ജൂണ്‍ 27ന് നടത്തിയ തിരച്ചിലില്‍ ആറു കിലോഗ്രാം ഐ.ഇ.ഡി ജമ്മു പൊലീസ് കണ്ടെടുത്തിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ ലഷ്കര്‍ ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്‍.ഐ.എ പുതിയ പരിശോധന നടത്തുന്നത്.
കഴിഞ്ഞ ജൂലൈ 31ന് ജമ്മു കശ്മീരിലെ 15 സ്ഥലങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തിയിരുന്നു. അന്ന് തീവ്രവാദ കേസുമായി ബന്ധപ്പെട്ട് ലഷ്കര്‍ ഭീകരനെ അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post