ചെങ്ങറ ഭൂസമര നായകൻ ളാഹ ഗോപാലൻ(72) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഈ മാസം സെപ്തംബറിലാണ് ളാഹ ഗോപാലന് കോവിഡ് ബാധിച്ചത്.
നിരവധി ഭൂസമരങ്ങൾക്ക് ളാഹ ഗോപാലൻ നേതൃത്വം നൽകിയിരുന്നു.
2001-ല്‍ തുടക്കം കുറിച്ച ചെങ്ങറ സമരം കേരള ചരിത്രത്തിലെ സുപ്രധാന സമരമാണ്. ഹാരിസണ്‍ മലയാളത്തിന്‍റെ ഭൂമിയില്‍ കുടില്‍ കെട്ടിയാണ് സമരം നടത്തിയത്. അംബേദ്കര്‍ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം. ദളിതരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു. ആലപ്പുഴ സ്വദേശിയായ അദ്ദേഹം കെഎസ്‌ഇബി ജീവനക്കാരനായിരുന്നു.
Discussion about this post