തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ്- മയക്കുമരുന്ന് മാഫിയ കൂട്ടുകെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മയക്കുമരുന്ന് പിടികൂടാന്‍ രൂപീകരിച്ച ഡാന്‍സാഫിനെതിരെയാണ് ആരോപണം. ഇതിനെതുടര്‍ന്ന് ഡാന്‍സാഫ് പിരിച്ച് വിട്ടു.
ഡാന്‍സാഫ് അടുത്തിടെ തലസ്ഥാനത്തെ മെഡിക്കല്‍ കോളേജ് പരിധിയിലും പേട്ട സ്റ്റേഷന് പരിധിയിലും പിടിച്ച ചില കേസുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ലോക്കല്‍ പൊലീസ് ഡാന്‍സാഫിനെതിരെ ഉന്നയിച്ച ചില ആരോപണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റലിജന്‍സ് രഹസ്യാന്വേഷണം നടത്തിയത്.
കഞ്ചാവ് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം ലോക്കല്‍ പൊലീസിനെ കൊണ്ട് കേസെടുപ്പിക്കുന്നു. തുടര്‍ന്നാണ് കേസുകളിലെ പ്രതികളെ ഡാന്‍സാഫ് ‘സൃഷ്ടി’ച്ചതാണെന്ന് കണ്ടെത്തിയത്.
തലസ്ഥാനത്തെ ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് പേരുടെ സഹായത്തോടെ തമിഴ്നാട്, ആന്ധ്ര എന്നിവങ്ങളിടങ്ങളില്‍ നിന്നാണ് വലിയ അളവില്‍ കഞ്ചാവ് പൊലീസ് വാഹനത്തില്‍ കൊണ്ടുവന്നത്.
Discussion about this post