തിരുവനന്തപുരം: സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വേണു ബാലകൃഷ്ണനെ മാതൃഭൂമി ചാനല്‍ പുറത്താക്കി. പരാതിക്കാരി ഉറച്ച് നിന്നതോടെയാണ് മാനേജ്മെന്റ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. യുവ മാധ്യമ പ്രവര്‍ത്തക ചാനലിന്റെ വനിതാ സെല്‍ വഴിയാണ് മാധ്യമ പ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്.
സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് വേണുവിനെ രണ്ടാഴ്ചത്തേക്ക് ചാനല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വേണുവിനെ പുറത്താക്കാന്‍ ചാനല്‍ തീരുമാനിച്ചത്. നേരത്തെയും വേണു ബാലകൃഷ്ണനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു.
മാതൃഭൂമി ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്ററാണ് വേണു ബാലകൃഷ്ണന്. ഒരു മേക്കപ്പ് വുമണ്‍ അടക്കം ഇയാള്‍ക്കെതിരെ പരാതി പറഞ്ഞിരുന്നു. ഇവര്‍ പിന്നിട് പരാതിയില്‍ ഉറച്ചു നിന്നിരുന്നില്ല.
Discussion about this post