കൊച്ചി: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ വ്യക്തിഹത്യ ചെയ്തെന്ന് പരാതിയില്‍ പി.സി. ജോര്‍ജിനെതിരെ കേസ്. ജോര്‍ജിനെതിരെ എറണാകുളം നോര്‍ത്ത് പോലീസാണ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തി കേസെടുത്തത്.
ഐപിസി 509 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്‍സൂര്‍ എന്ന അഭിഭാഷകന് നല്കിയ പരാതിയിലാണ് കേസ്. ക്രൈം സ്റ്റോറി മലയാളം എന്ന എഫ്ബി പേജിന് നല്കിയ അഭിമുഖത്തിലാണ് പി.സി. ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.
കേസില്‍ പി.സി. ജോര്‍ജ് രണ്ടാം പ്രതിയാണ്.
Discussion about this post