തിരുവനന്തപുരം: എസ്.സി-എസ്.ടി കമീഷന്റെ ഹിയറിങ്ങിനുശേഷം പുറത്തിറങ്ങിയ ആദിവാസി വിഭാഗക്കാരനായ ഉദ്യോഗസ്ഥനെയും ഭാര്യയെയും ഹിയറിങ് ഹാളിന് പുറത്തുവെച്ച് ഭീഷണിപ്പെടുത്തിയ അസി.സബ് ഇന്‍സ്പെക്ടര്‍ തുളസീധരക്കുറുപ്പിനെതിരെ നടപടിക്ക് കമീഷന് ശിപാര്‍ശ ചെയ്തു. ഭീഷണിപ്പെടുത്തിയത് കമീഷനെ അപമാനിച്ചതിനും അവഹേളിച്ചതിനും കമീഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നതിനും സമാനമാണെന്ന് കമീഷന് നിരീക്ഷിച്ചു.
ഉദ്യോഗസ്ഥനെ സര്‍വിസില്‍ നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കമീഷന് നിര്‍ദേശം നല്കി.
Discussion about this post