വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെന്നിസിയിലെ മെംഫിസിനു സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച മെംഫിസിനു കിഴക്കുള്ള സബര്‍ബന്‍ പട്ടണമായ കോലിയര്വില്ലിലെ ഒരു ക്രോഗര്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് അക്രമം നടന്നത്.
ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അക്രമി സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. കോളിയര്വില്ലെ പോലീസ് മേധാവി ഡെയ്ല്‍ ലെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്കുകളുണ്ടെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും ലെയ്ന്‍ മുന്നറിയിപ്പ് നല്കി.
Discussion about this post