മലപ്പുറം: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 23കാരന് അറസ്റ്റില്‍. പാണക്കാട് സ്വദേശി വാക്കയില്‍ ഷാഹിദിനെയാണ് പോലീസ് പിടികൂടിയത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയം സ്ഥാപിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും പിന്നീടും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കോട്ടക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മലപ്പുറം ഡി.വൈ.എസ്പി പി.എം പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Discussion about this post