ചെന്നൈ: കടലില്‍ അകപ്പെട്ട തെരുവുനായയെ നീന്തിച്ചെന്ന് രക്ഷിക്കുന്ന പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. താരപുത്രന്റെ ജാഡകളൊന്നുമില്ലാതെ സാധാരണക്കാരനായി യാത്ര ചെയ്യുകയും ജീവിക്കുകയും ചെയ്യുന്നയാണ് പ്രണവ്. അക്കാരണത്താൽ മലയാളികൾക്ക് ഏറെ ഇഷ്ടമാണ് പ്രണവിനെ.
ഇപ്പോൾ നടുക്കടലില്‍ അകപ്പെട്ട ഒരു തെരുവുനായയെ പ്രണവ് നീന്തിച്ചെന്ന് രക്ഷിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ദൃശ്യം കഴിഞ്ഞ ലോക്ക്ഡൗണ്‍ സമയത്ത് ചിത്രീകരിച്ചതാണെന്നാണ് നിഗമനം. മോഹന്‍ലാലിന്റെ ചെന്നൈയിലെ വീടിന്റെ ടെറസില്‍ നിന്നുമാണ് വീഡിയോ എടുത്തിരിക്കുന്നതെന്നും വ്യക്തമാണ്.
രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയ്ക്ക് ഇപ്പോള്‍ വലിയ പ്രതികരണമാണ് ലഭിയ്ക്കുന്നത്. പ്രണവ് കടലില്‍ നിന്നും നീന്തി വരുന്നതായാണ് തുടക്കത്തില്‍ കാണിക്കുന്നത്. അസാധാരണമായൊന്നും തുടക്കത്തില്‍ തോന്നില്ലെങ്കിലും തീരത്തോട് അടുക്കുമ്പോഴാണ് പ്രണവിന്റെ കൈയില്‍ ഒരു തെരുവ് നായയെ കാണാന്‍ സാധിക്കുന്നത്.
നായയെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം അതിനെ മറ്റ് നായകളോടൊപ്പം കളിക്കാന്‍ വിടുകയും താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടില്‍ നടന്നു പോകുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണുന്നത്.
Discussion about this post