ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. ത്രിദിന അമേരിക്കന്‍ സന്ദര്‍ശനത്തിനായി വാഷിംഗ്ടണില്‍ എത്തിയ പ്രധാനമന്ത്രി പൊതുസഭയില്‍ പങ്കെടുക്കുന്നതിനായി ഇപ്പോല്‍ ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.
യുഎന്‍ പൊതുസഭയുടെ 76-ാം സെക്ഷനെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. രണ്ടാമതും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് മോദി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്.
തീവ്രവാദം, കോവിഡ് പ്രതിരോധം, ആഗോള കാലാവസ്ഥ വ്യതിയാനം, അന്താരാഷ്ട്ര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രി യുഎന്‍ പൊതുസഭയ്ക്ക് മുമ്പാകെ ഉന്നയിച്ചേക്കും.
Discussion about this post