ചെന്നൈ: ചുറ്റികയിലും കണ്ണാടയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. രണ്ട് യാത്രക്കാരിൽ നിന്നായി 66.34 ലക്ഷം രൂപയുടെ 1.588 കിലോ സ്വർണം ചെന്നൈ എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അവരുടെ ബാഗേജിൽ കൊണ്ടുപോയ ഹാർഡ്വെയർ സാധനങ്ങളിൽ ആണ് സ്വർണം ഒളിപ്പിച്ചിരുന്നത്. അവരിൽ ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ: രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്ന് തിരിച്ചെത്തിയയാളെ തടഞ്ഞ് അയാളുടെ ബാഗേജ് സ്കാൻ ചെയ്തപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
സ്വർണം ഒളിപ്പിച്ചുവെന്നാരോപിച്ച് ഇയാളുടെ ബാഗേജിലെ ഇരുമ്പ് ചുറ്റിക പൊളിച്ചു. ഇത് വിലയുള്ള 341 ഗ്രാം 24k സ്വർണം വാർത്തെടുത്തുണ്ടാക്കിയ ചുറ്റിക ആയിരുന്നു. ഏകദേളം 14.25 ലക്ഷം വില വരും. കസ്റ്റംസ് ആക്ട് പ്രകാരമാണ് ഇത് പിടിച്ചെടുത്തത്.
മറ്റൊരു കേസിൽ, കുവൈറ്റിൽ നിന്ന് ഒരു യാത്രക്കാരൻ കൊണ്ടുവന്ന കണ്ണാടി ഫ്രെയിമിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി.
52.09 ലക്ഷം വിലയുള്ള 1.247 കിലോഗ്രാം 24k സ്വർണം കസ്റ്റംസ് നിയമപ്രകാരം പിടിച്ചെടുക്കുകയും യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post