ഭോപ്പാല്‍: മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ക്ഷേത്രത്തിന് മുന്നില്‍ നൃത്തം ചെയ്ത യുവതിക്കെതിരെ പൊലീസ് കേസെടുത്തു. മധ്യപ്രദേശിലാണ് സംഭവം. ക്ഷേത്രത്തിന് പുറത്ത് ബോളിവുഡ് ഗാനത്തിനാണ് യുവതി നൃത്തം ചെയ്തത്.
യുവതിയുടെ നൃത്തം സോഷ്യല്‍ മീഡയയില്‍ വൈറലായതിന് പിന്നാലെ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനായി രാമ-സീത ക്ഷേത്രമായ ജന്റായ് തോരിയ മന്ദിരത്തിന് പുറത്ത് യുവതി അശ്ലീലമായി നൃത്തം ചെയ്തുവെന്നാരോപിച്ചാണ് ബജ്റംഗ് ദള്‍ നേതാവ് പരാതി നല്‍കിയത്. ഇതിന് പിന്നാലെയാണ് പൊലീസ് യുവതിക്കെതിരെ കേസെടുത്തത്.
Discussion about this post