ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്കരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്ന സംസ്ഥാനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരക്ക് ഏകീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
പൂജ്യം, അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തിയെട്ട് എന്നിങ്ങനെയാണ് ഇപ്പോഴത്തെ ജിഎസ്ടി സ്ലാബുകള്‍. സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തില്‍ ഏഴു ശതമാനം വരെ ഇടിവുണ്ടായ വിഷയം കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് പരിഷ്കാരത്തിന് മന്ത്രിതല സമിതിക്ക് കേന്ദ്രം രൂപം നല്‍കിയത്.
കര്‍ണ്ണാടക മുഖ്യമന്ത്ര ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലും പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയും അംഗങ്ങളാണ്.
നികുതി പരിഷ്കാരത്തിന്റെ ഭാഗമായി ഇപ്പോള്‍ ഇളവ് നല്‍കിയിരിക്കുന്ന ചില ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വന്നേക്കാന്‍ സാധ്യതയുണ്ട്. ചില ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടാനും ആലോചനയുണ്ട്.
Discussion about this post