കാർഷികനിയമം പിൻവലിക്കണമെന്ന് കേന്ദ്രമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടെന്ന് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കർഷകസമരം തീർപ്പാക്കണമെന്നും ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി സാഹചര്യം എത്രയും വേഗം പരിഹരിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടതായും അമരീന്ദര്‍ വ്യക്തമാക്കി. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അമരീന്ദറിന്റെ പ്രതികരണം.
ഇന്ന് വൈകുന്നേരം അമിത് ഷായുടെ വസതിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ബി.ജെ.പിയില്‍ ചേര്ന്നേക്കുമോയെന്ന അഭ്യൂഹങ്ങള്‍ ഇതിന് പിന്നാലെ വന്നിരുന്നു.
Discussion about this post