തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് മരണം വരെ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്. ജയകൃഷ്ണന് ജീവിതാവസാനം വരെ ശിക്ഷിച്ചത്. 75,000 രൂപ പിഴ അടക്കാനും വിധിച്ചിട്ടുണ്ട്. യാതൊരു ദയയും അര്ഹിക്കുന്നില്ലാത്തതിനാല് പ്രതിക്ക് മരണം വരെ കഠിന തടവ് ശിക്ഷ നല്‍കണം എന്ന പ്രോസിക്യൂഷന് വാദം പരിഗണിച്ചാണ് വിധി.
2019 ജനുവരിയിലാണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായ ആര്.എസ്. വിജയ് മോഹന്‍, ജെ.കെ. അജിത്ത് പ്രസാദ് എന്നിവര്‍ ഹാജരായി. പൂജപ്പുര സി.ഐയായിരുന്ന പ്രേംകുമാറാണ് കേസ് അന്വേഷിച്ചത്. 12 സാക്ഷികളെ വിസ്തരിച്ചു. ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്.
Discussion about this post