ഷില്ലോങ്: മേഘാലയയിലും കോൺഗ്രസിൽ പ്രതിസന്ധി. മേഘാലയ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സാങ്മയോടൊപ്പം 13 എം.എല്‍.എമാരും പാര്‍ട്ടി വിടുമെന്നാണ് സൂചന. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയില്‍ എത്തിയ സാങ്മ തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുമാണ് വിവരം.
എന്നാല്‍ താന്‍ പാര്‍ട്ടി വിടുകയാണെന്ന വാര്‍ത്തകള്‍ സാങ്മ നിഷേധിക്കുകയാണ് ചെയ്തത്.
Discussion about this post