തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും നാളെയും അതിതീവ്ര മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയും എറണാകുളവും ഒഴികെ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ടുള്ള ഇടുക്കിയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കേരള-കര്‍ണാടക തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കേർപ്പെടുത്തി. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദമായി മാറിയേക്കുമെന്നതും ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ കനത്ത മഴയ്ക്കിടയാക്കുന്നത്.
Discussion about this post