തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി – സമീറ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ജനം ടിവി ഫൈനലില്‍ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള കൗമുദിയെ പരാജയപ്പെടുത്തിയാണ് ജനംടിവിയുടെ ഫൈനല്‍ പ്രവേശനം.
വിനു, ജിനേഷ്, വിഷ്ണു എന്നിവരാണ് ജനം ടിവിക്ക് വേണ്ടി ഗോള്‍ നേടിയത്. ഫൈനലില്‍ അമൃത ടിവിയെയാണ് ജനം ടിവി നേരിടുക.
ദേശാഭിമാനിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അമൃത ഫൈനലില്‍ എത്തിയത്. അമൃതക്ക് വേണ്ടി ശ്രീനാഥ് പള്ളത്ത്, അര്ജുന് മാറോളി, ഷിബിന്‍ എന്നിവരാണ് ഗോള്‍ നേടിയത്. ദേശാഭിമാനിയുടെ രണ്ട് ഗോളുകളും മനോജാണ് നേടിയത്. ആദ്യ പകുതിയില്‍ ഓരോ ഗോളുകള്‍ നേടി സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയില്‍ അമൃത മുന്നേറുകയായിരുന്നു.
Discussion about this post