പെരിന്തല്‍മണ്ണ: ശബരിമല അയ്യപ്പ സേവാ സമാജം കലാകാരന്മാര്ക്ക് ഏര്‍പ്പെടുത്തിയ പ്രഥമ ശബരീശ പുരസ്ക്കാരം ചലച്ചിത്ര സംവിധായകന് കെ.എസ് ഹരിഹരനും, സംഗീത സംവിധായകന് ഡോ. ഗിരീഷ് ജ്ഞാനദാസും പങ്കിട്ടെടുത്തു.
എഴുത്തുകാരനും സാംസ്ക്കാരിക പ്രവര്‍ത്തകനുമാണ് ഹരിഹരന്. പ്രകൃതി രമണീയമായ പാലക്കാടിന്റെ പശ്ചാത്തലത്തില്‍ ‘കാളച്ചേകോന്‍’എന്ന മനുഷ്യസ്നേഹത്തിന്റെയും, മണ്ണിന്റെയും മണമുള്ള കഥ സിനിമയാക്കിയിട്ടുണ്ട്.
പെരിന്തല്‍മണ്ണയില്‍ നടന്ന ശബരിമല അയ്യപ്പ സേവാ സമാജം മലപ്പുറം ജില്ലാ സമ്മേളനത്തില്‍, ദേശീയാസംഘാടനാ സെക്രട്ടറി വി.കെ.വിശ്വനാഥന് ശബരിശ പുരസ്ക്കാരം സമ്മാനിച്ചു. സ്വാഗതസംഘം ചെയര്മാന് കെ.ജനചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
Discussion about this post