മലപ്പുറം താനൂരിൽ ടാങ്കർ ലോറി അപകടത്തിൽപെട്ടു. പെട്രോൾ ചോർന്ന് ഒലിക്കുകയാണ്. പെട്രോൾ ടാങ്കർ ലോറി വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായിരിക്കുന്നത്.
പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചു. സ്ഥലത്ത് പൊലീസും അഗ്നിശമനസേനയും എത്തി. അപകടം ഒഴിവാക്കാനുള്ള നടപടികൾ തുടരുകയാണ്. പരിസരത്തെ ആളുകളെ ഒഴിപ്പിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചട്ടില്ല.
Discussion about this post