ലഖ്നൗ: ഉത്തര്‍പ്രദേശ് കലാപഭൂമിയാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍, അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. ലഖിംപൂര്‍ ഖേരി ജില്ല ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ലഖിംപൂരില്‍ എന്താണ് നടന്നതെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും യോഗി സര്‍ക്കാര്‍ വ്യക്തമാക്കി.
ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഏകാധിപത്യ ഭരണമാണ് അവിടെ നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. പിന്നാലെയാണ് ഇത് തള്ളിക്കൊണ്ടുള്ള സര്‍ക്കാര്‍ സ്ഥിരീകരണം വരുന്നത്.
Discussion about this post