കോട്ടയം: കോട്ടയത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കങ്ങഴ ഇടയപ്പാറയില്‍ റോഡരികില്‍ യുവാവിന്റെ വെട്ടിമാറ്റിയ കാല്പാദം ആണ് ആദ്യം കണ്ടെത്തിയത്. ഇതിന് കുറച്ച് അകലെയായി റബര്‍ തോട്ടത്തില്‍ നിന്ന് യുവാവിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം.
യുവാവിനെ കൊലപ്പെടുത്തിയ ശേഷം കാല്പാദം വെട്ടിമാറ്റിയതാകാമെന്നാണ് പൊലീസ് നിഗമനം. കൊല്ലപ്പെട്ടത് കോട്ടയത്തെ ഒരു ഗുണ്ടാനേതാവാണെന്നും സൂചനകൾ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് മണിമല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയതായി പൊലീസ് അറിയിച്ചു. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും അതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Discussion about this post