കൊച്ചി: രാജ്യത്ത് കര്‍ഷകസമരം നടത്തുന്ന ഇടനിലക്കാരുടെ ബലത്തില്‍ ഉത്തര്‍പ്രദേശ് പിടിക്കാമെന്ന വ്യാമോഹത്തിലാണ് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പ്രധാന മന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് അങ്കമാലി നിയോജക മണ്ഡലത്തിലെ ആശംസ പോസ്റ്റ് കാര്‍ഡ് അയക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ പേരില്‍ ഡൽഹിയില്‍ സമരം ചെയ്യാന്‍ പോയ കര്‍ഷകസംഘത്തിന്റെ നേതാക്കള്‍ കേരളത്തിലെ കര്‍ഷകരെ പറ്റി മിണ്ടുന്നില്ല. പച്ചക്കറി, നെല്ല്, നാളീകേരം തുടങ്ങി കേരളത്തിലെ ഏത് കര്‍ഷകര്‍ക്കാണ് സര്‍ക്കാര്‍ താങ്ങുവില നല്‍കുന്നത്? എല്ലാ തട്ടിപ്പുകാര്‍ക്കും ഓശാന പാടുന്നവരാണ് മോദിക്കെതിരെ സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം നഗരസഭയില്‍ നികുതി പണം പോലും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തട്ടിയെടുക്കുകയാണ്. കള്ളക്കടത്തുകാര്‍ക്കും സ്വര്‍ണ്ണക്കടത്തുകാര്‍ക്കും പുരാവസ്തു തട്ടിപ്പുകാര്‍ക്കും മാത്രമേ കേരളത്തില്‍ രക്ഷയുള്ളൂവെന്നും സുരേന്ദ്രന് പറഞ്ഞു.
Discussion about this post