ഇടുക്കി: മാങ്കുളത്ത് വഴിയരികില്‍ മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൂന്നാറിനടുത്ത് മാങ്കുളം കുവൈറ്റ് സിറ്റി ശേവല്‍കുടിയിലാണ് മധ്യവയസ്ക്കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി പൊലീസ് കസ്റ്റഡിലായെന്നാണ് സൂചന. ശേവല്‍കുടി വരിക്കയില്‍ റോയിയാണ് മരണപ്പെട്ടത്. വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു റോയിയെ ശേവല്‍കുടി ഭാഗത്തേക്ക് പോകുന്ന വഴിയോരത്ത് പരിക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
റോയിയെ ആക്രമിച്ചെന്ന് കരുതുന്ന ശേവല്‍കുടി സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post