ബര്‍മിങ്ഹാം: അല്‍ ഖായിദ തലവന്‍ ഉസാമ ബിന്‍ലാദനെ വധിച്ച യു.എസ് സൈനികന് ഐ.എസിന്റെ വധഭീഷണി. സൈനികനായിരുന്ന റോബര്‍ട്ട് ഒ നീലിന് മോണ്ടാനയിലെ വീട്ടിലേക്ക് ഭീഷണിക്കത്ത് അയച്ചിട്ടുണ്ടെന്ന് ഐ.എസിനെ പിന്തുണയ്ക്കുന്നയാള്‍ പറഞ്ഞു.
അതേ സമയം നീലിന്റെ വീട്ടു വിലാസം, സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ ബ്രിട്ടീഷ് ഐ.എസ് ഭീകരന്റെ വിധവ സാലി ജോണ്‍സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. തന്റെ കുടുംബം ഐ.എസിനെ പേടിക്കുന്നില്ലെന്ന് നീലിന്റെ പിതാവ് പറഞ്ഞെന്ന വാര്‍ത്തയും ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
എന്നാല്‍ സേനയില്‍ നിന്നു വിരമിച്ച ശേഷം ഫോക്സ് ന്യൂസ് ചാനലിന്റെ നെറ്റ്വര്‍ക്ക് കോണ്ട്രിബ്യൂട്ടറായി പ്രവര്‍ത്തിക്കുന്ന നീല്‍ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് തള്ളി. അലബാമയിലെ ബിസിനസ് നേതാക്കളുടെ ഒരു യോഗത്തില്‍ സംസാരിക്കവെയാണ് ഐ.എസിന്റെ ഭീഷണിയില്ലെന്ന് നീല്‍ വ്യക്തമാക്കിയത്. 2011 മേയില്‍ പാക്കിസ്ഥാനിലെ അബാട്ടാബാദില്‍ വച്ചാണ് യുഎസ് സൈന്യം ലാദനെ വധിച്ചത്. തന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയേറ്റാണ് ലാദന് കൊല്ലപ്പെട്ടതെന്ന് റോബര്‍ട്ട് ഒ നീല്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
Discussion about this post