മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെട്ട ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സിനിമ നിര്‍മാതാവ് ഇംതിയാസ് ഖത്രിയുടെ മുംബൈ ബാന്ദ്രയിലെ ഓഫീസിലും വീട്ടിലും റെയ്ഡ് നടത്തി നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ.
കഴിഞ്ഞ ദിവസം മയക്കു മരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ സബര്‍ബന്‍ പോവായില്‍ നിന്നും അറസ്റ്റിലായ അചിത് കുമാറിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇംതിയാസ് ഖത്രിയുടെ പേര് ഉയര്‍ന്നുവന്നത്. പതിനെട്ടോളം പേരാണ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ആഢംബര കപ്പലിലെ റൈയ്ഡില്‍ 13 ഗ്രാം കൊക്കൈന്‍, 21 ഗ്രാം ചരസ്, എം ഡി എം എയുടെ 22 ഗുളികകള്‍, 5 ഗ്രാം എം ഡി, 1.33 ലക്ഷം രൂപ എന്നിവയാണ് എന്‍ സി ബി പിടിചെടുത്തത്.
ഈ മാസം രണ്ടിനാണ് ആര്യനടക്കം ഏഴ് പേരെ ലഹരി മരുന്ന് കേസില്‍ എന്‍ സി ബി അറസ്റ്റ് ചെയ്തത്. ആര്യനും സുഹൃത്തുക്കളും സഞ്ചരിച്ച കോര്‍ഡീലിയ ക്രൂയിസ് എന്ന ആഡംബര കപ്പലില്‍ നടന്ന റെയ്ഡിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആര്യന് സമര്‍പ്പിച്ചിരുന്ന ഇടക്കാല ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ആര്യന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
Discussion about this post