ചൈനയില്‍ നിര്‍മിച്ച ടെസ്ലയുടെ ഇലക്ട്രോണിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് കമ്പനികളോടാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ ആവശ്യം കമ്പനിയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
ഇലക്ട്രിക് കാറുകള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ വലിയ തോതില്‍ സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തുന്നുണ്ട്. ഇതില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് ടെസ്ല, ടാറ്റ തുടങ്ങിയ കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ യാതൊരു ഇളവുകള്‍ നല്കാന് കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാഹന നിര്‍മാതാക്കളെ അറിയിച്ചത്.
വാഹനങ്ങളുടെ നിര്‍മാണം ഇന്ത്യയിലേക്ക് കൊണ്ടുവന്നാല്‍ നികുതി കാര്യത്തില്‍ ചര്ച്ചായാകാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ടെസ്ല ഇന്ത്യയില്‍ പുതിയ പ്ലാന്റുകള്‍ നിര്‍മിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇതിനിടയിലാണ് ചൈനയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ കമ്പനിയെ അറിയിച്ചിരിക്കുന്നത്.
Discussion about this post