ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ടാറ്റയ്ക്ക് നല്കിയ സൗജന്യ സമ്മാനമാണ് എയര്‍ ഇന്ത്യയെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ ദേശീയ ആസ്തികള്‍ നരേന്ദ്ര മോദി കൊള്ളയടിക്കുകയാണെന്നും ടാറ്റയ്ക്കാണ് ഇതില്‍ നേട്ടമെന്നും എന്നാല്‍ കടം വഹിക്കുന്നത് സര്‍ക്കാരാണെന്നും യെച്ചൂരി പറയുന്നു.
കടം വീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നത് ജനങ്ങളുടെ നികുതി പണമാണ്. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിലൂടെ ബാധ്യത കൂടുമെന്നും സീതാറാം യെച്ചൂരി പറയുന്നു.
ഇന്നലെയാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് കൈമാറാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായത്. 18,000 കോടി എയര്‍ ഇന്ത്യയെ ടാറ്റയ്ക്ക് കൈമാറിയത്.
Discussion about this post