തൃശ്ശൂര്‍: അവിഹിതബന്ധം ആരോപിച്ച് ഭര്‍ത്താവിന്റെ കൈയും കാലും വെട്ടാനും കഞ്ചാവുകേസില്‍ കുടുക്കാനും ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ യുവതിയെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കൂര്‍ക്കഞ്ചേരി വടൂക്കര ചേര്‍പ്പില്‍വീട്ടില്‍ സി.പി. പ്രമോദിനെതിരേ ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയില്‍ ഭാര്യ നയന(30)യാണ് പിടിയിലായത്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു.
ഇരുവരും തമ്മില്‍ കുടുംബകോടതിയില്‍ കേസ് നിലവിലുണ്ട്. ഈ വൈരാഗ്യത്തില്‍, മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് സ്ഥാപിച്ച് ഭര്‍ത്താവിനെതിരേ കുറ്റം ചുമത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചുവെന്നാണ് പരാതി.
യുവതിയുടെ ഭര്‍ത്താവ് പ്രമോദ് കഴിഞ്ഞ ഏപ്രിലിലാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസിന് ലഭിച്ച ഫോണ്‍സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്ന് നെടുപുഴ എസ്.ഐ. കെ.സി. ബൈജു അറിയിച്ചു.
Discussion about this post