ഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ദസറ ആഘോഷങ്ങള്‍ക്കിടെ ആക്രമണം നടക്കുമെന്നാണ് മുന്നറിയിപ്പ്. ഭീഷണിയെത്തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാഖേഷ് അസ്താന മുതിര്‍ന്ന പോലീസ് മേധാവികളുമായി ചര്‍ച്ച നടത്തി സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിര്‍ദേശം നല്കി. പ്രാദേശിക ക്രിമിനല്‍ സംഘകളുമായി ബന്ധമുള്ളവരാകാം ഭീഷണിക്ക് പിന്നില്‍ എന്ന് അദ്ദേഹം അറിയിച്ചു.
സൈബര്‍ കഫേകള്‍ പാര്‍ക്കിംഗ് ഏരിയകള്‍ കെമിക്കല്‍ ഷോപ്പുകള്‍ തുടങ്ങി ഭീകരാക്രമണത്തിന് സാധ്യതയുള്ള എല്ലായിടങ്ങളിലും പരിശോധന ശക്തമാക്കും. ഉത്സവകാലത്ത് ജനങ്ങള്‍ തിങ്ങിനിറയാന്‍ സാധ്യതയുള്ള എല്ലായിടങ്ങളിലും പോലീസ് സേനയെ വിന്യസിക്കും എന്നും രാഖേഷ് അസ്താന വ്യക്തമാക്കി.
Discussion about this post